മട്ടന്നൂർ: ആർഎസ്പി കണ്ണൂർ ജില്ലാ സെക്രട്ടറി മട്ടന്നൂർ അയ്യപ്പൻ ക്ഷേത്രം റോഡിലെ ജിഷ്ണു നിവാസിൽ വി. മോഹനൻ (52) അന്തരിച്ചു. ചാവശേരിപ്പറന്പ് പൊതുശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
അർബുദ ബാധിതനായ ഇദ്ദേഹം തിരുവനന്തപുരത്തേക്ക് ചികിത്സയ്ക്കായി പോകുന്നതിനിടെ തൃശൂരിൽവച്ച് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ മരിക്കുകയുമായിരുന്നു.
എയർപോർട്ട് സിറ്റി ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റും ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. പി.വി. ഗോവിന്ദന്റെയും പി.വി. കാർത്യായനിയുടെയും മകനാണ്.
ഭാര്യ: യമുന. മക്കൾ: വി. ജിഷ്ണു (മസ്ക്കറ്റ്), ജിഷ്ണ മോഹനൻ (നഴ്സിംഗ് സ്റ്റുഡന്റ്, കണ്ണൂർ ധനലക്ഷ്മി ഹോസ്പിറ്റൽ), ജിത്തു മോഹനൻ (വിദ്യാർഥി, ഡി പോൾ കോളജ് എടത്തൊട്ടി).
മരുമകൾ: ആഷ്ലി ജിഷ്ണു (കതിരൂർ). സഹോദരങ്ങൾ: ശ്രീജ കൃഷ്ണൻ (ശ്രീകണ്ഠപുരം), വി. ഷാജി (ആർവൈഎഫ് ജില്ലാ സെക്രട്ടറി), ഷിജു (മസ്ക്കറ്റ്). ആർഎസ്പി ദേശീയ എക്സിക്യൂട്ടീവ് അംഗം ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ എംപി, ആക്ടിംഗ് സെക്രട്ടറി എ.എ. അസീസ്, തൃശൂർ ജില്ലാ സെക്രട്ടറി എം.പി. ജോബി തുടങ്ങിയവർ തൃശൂരിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.